മാധ്യമ പ്രവര്‍ത്തകരെ അനുകൂലിച്ചു; സി ദിവാകരനെതിരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും മാധ്യമസ്ഥാപനങ്ങളില്‍ നടക്കുന്ന അനധികൃത റെയിഡുകളിലും പ്രതിഷേധിച്ച് പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപി ഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരനെതിരെ കടുത്ത സൈബര്‍ ആക്രമണം.
മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സംസാരിച്ചതിനും വിമര്‍ശിച്ചതിനുമാണ് സി ദിവാകരനെതിരെ ഒളിഞ്ഞും തെളിഞ്ഞും സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്.
സി ദിവാകരന്‍ പാര്‍ട്ടിയെ വഞ്ചിച്ചവനാണെന്നും പാര്‍ട്ടിയെ ഒറ്റിക്കൊടുത്തുവെന്നുമാണ് സൈബറിടങ്ങളില്‍ നടക്കുന്ന ചര്‍ച്ച.
സി ദിവാകരനെ കാനം രാജേന്ദ്രന്‍ ഒതുക്കി മൂലയ്ക്കിരുത്തിയത് നന്നായി എന്നും സൈബര്‍ സഖാക്കള്‍ ആരോപിക്കുന്നു.
കൊലവിളി നടത്തുന്ന പി.വി.അന്‍വര്‍ എം.എല്‍.എ.യെ ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ. നേതാവ് സി.ദിവാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് അന്‍വറിനെയും സൈബര്‍ സഖാക്കളെയും ചൊടിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എതിരേ പി.വി.അന്‍വറും അനുയായികളും സൈബര്‍ ആക്രമണം നടത്തുന്നുവെന്നാരോപിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് സി ദിവാകരന്‍ അന്ഡവറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴില്‍ ചെയ്യുമ്പോള്‍ അവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ലന്നും സി ദിവാകരന്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ഉണ്ടാകുമെന്ന് സി.ദിവാകരന്‍ ഉറപ്പ് നല്‍കി. താണ് സൈബര്‍ സഖാക്കളെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *