എം എന്‍ സ്മാരകം പൊളിച്ച് പത്ത് കോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കാനൊരുങ്ങി സി പി ഐ

പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എന്‍ സ്മാരകം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനൊരുങ്ങി സി പി ഐ. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിര്‍മാണം ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പുതിയ കെട്ടിടം നിര്‍മിക്കാന്‍ പത്ത് കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തുക പൊതുജനത്തില്‍ നിന്ന് പരിച്ചെടുക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. നേതാക്കള്‍ക്ക് താമസ സൗകര്യമടക്കം ഒരുക്കാനാണ് പദ്ധതി. 40 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. എന്നാല്‍ പുറംമോടിയില്‍ മാറ്റമുണ്ടാകില്ല.പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ പാര്‍ട്ടി ആസ്ഥാനം എസ് ശ്രീനിവാസന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റും. 1964ല്‍ പാര്‍ട്ടി ദേശീയ തലത്തില്‍ പിളര്‍ന്നപ്പോള്‍ തൊട്ട് സി പി ഐയുടെ ആസ്ഥാനമാണ് എം എന്‍ സ്മാരകം. 1957ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം എന്‍ ഗോവിന്ദനാണ് ഈ കെട്ടിടം പണിതത്. 1985ലാണ് ഈ ഇരുനില കെട്ടിടത്തിന്എംഎന്‍ സ്മാരകം എന്ന പേരാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *