സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം..വിമര്‍ശനങ്ങള്‍ക്കിടയില്‍ കാനം സെക്രട്ടറിയായി തുടരുമോ?

തിരുവനന്തപുരം: സിപിഐ 24ാം പാര്‍ട്ടി കോണ്‍?ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും കണ്‍ട്രോള്‍ കമീഷന്‍ അംഗങ്ങളെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്തുകൊണ്ടാവും സമ്മേളനം സമാപിക്കുക. ഞായറാഴ്ച കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചാണ് സമ്മേളനത്തിന്റെ നടപടികള്‍ ആരംഭിച്ചത്.ഇന്ന് സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് ക്രെഡന്‍ഷ്യല്‍, കണ്‍ട്രോള്‍ കമീഷന്‍ റിപ്പോര്‍ട്ട്, പ്രമേയങ്ങള്‍ എന്നിവയുടെ അവതരണം നടക്കും. കഴിഞ്ഞ ദിവസത്തെ സമ്മേളനത്തില്‍ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയും മറുപടിയും പൂര്‍ത്തിയാക്കി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവര്‍ മറുപടി നല്‍കി.

സര്‍ക്കാരിനെതിരെയും സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വിമര്‍ശനങ്ങളെ കാനം രാജേന്ദ്രന്‍ പ്രതിരോധിച്ചു. അധികാരത്തിലേറി ഒരു വര്‍ഷം മാത്രം പൂര്‍ത്തിയായ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിനെ വിലയിരുത്തിയത് അഞ്ച് വര്‍ഷം കൊണ്ടാണ്. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം കാത്തിരിക്കണമെന്നും കാനം പറഞ്ഞു.
പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാര്‍ക്കിടയില്‍ പരസ്യ വാക്‌പോരിനിടയാക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സി ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങിയത്. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി ദിവാകരനും കെ ഇ ഇസ്മയിലും കമ്മിറ്റികളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *