പി.സി. ജോര്‍ജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാൻ ; ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന് സി.പി.എമ്മില്‍ ധാരണ

തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനാണ്. അതിനാല്‍ ആരോപണങ്ങളെ അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനം. ലൈംഗിക പീഡനാരോപണത്തില്‍ അറസ്റ്റിലായ ശേഷം പുറത്തുവന്ന ജനപക്ഷം നേതാവ് പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന് സി പി എമ്മില്‍ ധാരണ.അതിനാല്‍ ആരോപണങ്ങളെ അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനം. ജോര്‍ജിന്റെ പ്രകോപനത്തില്‍ വീഴേണ്ടെന്നും എന്നാല്‍ ആരോപണം യുഡിഎഫ് ഉന്നയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കുന്നത് ആലോചിക്കാമെന്നുമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ജോര്‍ജിന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പീഡനപരാതിയിലെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ പി സി ജോര്‍ജ് ഇന്ന് രംഗത്തുവന്നിരുന്നു. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയൊരു സാമ്ബത്തിക റാക്കറ്റിന്റെ പങ്കാളികളാണ് മുഖ്യമന്ത്രിയും മകളുമെന്നാണ് ജോര്‍ജ് ആരോപണം ഉന്നയിച്ചത്.താമസിയാതെ അഭിഭാഷകനുമായി സംസാരിച്ച് മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരെ വലിയൊരു തുകയ്ക്ക് മാനനഷ്ടക്കേസ് നല്‍കുമെന്നും ജോര്‍ജ് പ്രതികരിച്ചിരുന്നു.പിണറായി വിജയന്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. പിന്നാലെ മകള്‍ വീണാ വിജയനും ഈ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വലിയൊരു സാമ്പത്തിക കൊള്ളസംഘത്തിന്റെ ഭാഗമാണ് ഇരുവരും. പിണറായിയുടെയും മകളുടെയും യാത്രകള്‍ ഇഡി അന്വേഷിക്കണം. ഇക്കാര്യം പുറത്തുപറയുന്നവരെ ശരിപ്പെടുത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *