കണ്ണൂർ ജില്ലാപഞ്ചായത്തിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം ; പി പി ദിവ്യയ്ക്ക് സീറ്റില്ല

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാപഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് 16 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ മത്സരരംഗത്തുണ്ട്. പിണറായിയിൽ നിന്നാണ് അനുശ്രീ ജനവിധി തേടുന്നത്. എന്നാൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് നേരിടുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും മത്സരത്തിനുണ്ട്. പെരളശ്ശേരിയിൽ നിന്നാണ് ബിനോയ് കുര്യൻ ജനവിധി തേടുക.

എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ മത്സരരംഗത്തുണ്ട്. പിണറായിയിൽ നിന്നാണ് അനുശ്രീ ജനവിധി തേടുന്നത്. എന്നാൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് നേരിടുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും മത്സരത്തിനുണ്ട്. പെരളശ്ശേരിയിൽ നിന്നാണ് ബിനോയ് കുര്യൻ ജനവിധി തേടുക.