സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്, സജി ചെറിയാന്റെ പകരക്കാരനെ ഇന്നറിയാം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. യോഗത്തില്‍ സജി ചെറിയാന്റെ വിവാദ പ്രസംഗവും രാജിയും ചര്‍ച്ചയായേക്കും. മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനാ വിരുദ്ധ പരാമര്‍ശം ഇതുവരെ സജി ചെറിയാന് തളളി പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സജി ചെറിയാന് പകരക്കാരനായി പുതിയ മന്ത്രി വേണ്ടെന്നാണ് നേതൃത്വത്തിന്റെ ഇതുവരെയുളള നിലപാട്. കേസില്‍ നിന്ന് കുറ്റവിമുക്തനായാല്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നും സൂചനയുണ്ട്. എംഎല്‍എ സ്ഥാനത്ത് നിന്നുളള രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടി ആവശ്യം തള്ളുകയാണ്. മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകള്‍ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് കൈമാറാനും സാധ്യതയുണ്ട്.