വിവാഹ ക്ഷണക്കത്തില്‍ ഭരണഘടന ആമുഖം ഉള്‍പ്പെടുത്തി സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍

വിവാഹ ക്ഷണക്കത്തില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തി സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍. എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റും ആശ്രമം വാര്‍ഡ് കൗണ്‍സിലറുമായ ഗോപികയാണ് വിവാഹ ക്ഷണക്കത്തില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തിയത്. പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ അഡീഷനല്‍ സ്റ്റാഫും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ പി കെ സുധീഷാണ് വരന്‍. ആഗസ്റ്റ് 15ന് ടൗണ്‍ ഹാളിലാണ് ഇരുവരുടെയും വിവാഹം.

കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഗോപിക. എം എ ഹിസ്റ്ററിയുടെ പരീക്ഷ ഫലം കാത്തിരിക്കുന്ന ഗോപിക തിരുവനന്തപുരം ലയോള കോളേജില്‍ ലൈബ്രറി സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗമായ തയ്യില്‍ ചെമ്മുകത്ത് ജി വിജയപ്രസാദും ജ്യോതിയുമാണ് ഗോപികയുടെ മാതാപിതാക്കള്‍. കറുകയില്‍ വാര്‍ഡില്‍ കളരിക്കല്‍ വെളിയില്‍ കെ ജി പുരുഷോത്തമന്റെയും കുമാരിയുടെയും മകനാണ് പി കെ സുധീഷ്.

Leave a Reply

Your email address will not be published. Required fields are marked *