തോമസ് ചാഴിക്കാടനെ പരസ്യമായി അവഹേളിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ കേരളാ കോണ്‍ഗ്രസിനുള്ള അതൃപ്തി കണക്കിലെടുക്കാതെ സിപിഎം

കോട്ടയം: തോമസ് ചാഴിക്കാടനെ പരസ്യമായി അവഹേളിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ കേരളാ കോണ്‍ഗ്രസിനുള്ള അതൃപ്തി കണക്കിലെടുക്കാതെ സിപിഎം. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ മുന്നണി മാറ്റത്തിനുള്ള ഒരു നിലപാടും കേരളാ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. അതേ സമയം അണികളിലെ അതൃപ്തി മുതലെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ സിപിഎം കരുതലോടെയാണ് സമീപിക്കുന്നത്.
പാര്‍ട്ടി തട്ടകമായ പാലായിലെ പ്രസംഗം ഇത്തിരി കടന്ന് പോയിയെന്നാണ് കേരളാ കോണ്‍ഗ്രസ് അണികള്‍ പരക്കെ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം കടുത്ത അതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വിഷയത്തില്‍ പരമാവധി മുതലെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങി നില്‍ക്കുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. യുഡിഎഫില്‍ നിന്ന് പുറത്താക്കി എല്‍ഡിഎഫില്‍ ചേക്കേറിയ കേരളാ കോണ്‍ഗ്രസ് തല്‍ക്കാലം എങ്ങും പോകില്ലെന്ന ഉറപ്പാണ് സിപിഎമ്മിനുള്ളത്.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പരസ്യമായി അപമാനിതനായിട്ടും ജോസ് കെ മാണി അടക്കം തുടരുന്ന മൗനം ഈ ഉറപ്പിന് അടിവരയിടുന്നതുമാണ്. മാത്രമല്ല മുന്നണി വിട്ട് പോകുന്നത് ഗുണം ചെയ്യില്ലെന്ന സന്ദേശം അസംതൃപ്തരായ മുതിര്‍ന്ന അണികളെ ധരിപ്പിക്കുകയാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം. സിപിഎമ്മിനപ്പുറം ഇടതുമുന്നണിക്ക് മുന്നിലേക്ക് ഇനി പാലാ പമരാമര്‍ശം എത്തിച്ചാലും കേരളാ കോണ്‍ഗ്രസിന് പ്രതീക്ഷക്ക് വകയൊന്നുമില്ല.
ഘടകക്ഷികള്‍ക്കോ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കോ കേരളാ കോണ്‍ഗ്രസിനോട് അത്ര പ്രതിപത്തി പോര. മാത്രമവുമല്ല ജോസ് കെ മാണിയോടും കൂട്ടരോടും എന്തെങ്കിലുമൊരു അനുകൂല സമീപനം ഉള്ളത് പിണറായിക്ക് മാത്രമാണ്. ഫലത്തില്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ കാര്യമായൊന്നും പറയാനും വയ്യ എന്ന അവസ്ഥയിലാണ് തെരഞ്ഞെടുപ്പ് കാലത്തെ കേരളാ കോണ്‍ഗ്രസുള്ളത്.