ഇപിക്കെതിരെയുളള പരാതി ഉപേക്ഷിച്ചെന്ന സൂചന നല്‍കി സിപിഎം

കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ തുടര്‍നടപടി നീക്കം ഉപേക്ഷിച്ചെന്ന സൂചന നല്‍കി സിപിഎം. സംസ്ഥാന കമ്മിറ്റിക്കു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ ‘ഒരു ആക്ഷേപവും ഇല്ല ഒരു തീരുമാനവും ഇല്ല’ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ പരാതി ഉന്നയിച്ച കാര്യം ഇ.പി.ജയരാജന്‍ സ്ഥിരീകരിച്ചല്ലോ എന്ന ചോദ്യത്തിനു മറുപടിയായി അത് അദ്ദേഹത്തോടു ചോദിക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു
മൂന്നു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായില്ല. ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുളള കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണത്തിനു പിന്നില്‍ അനധികൃത സ്വത്ത് സമ്പാദനം നടന്നതായി പി.ജയരാജന്‍ ആരോപണം