പുതുപ്പള്ളിയെ അയോധ്യയാക്കാനുള്ള ശ്രമമെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിനെതിരെ സിപിഎം നേതാവ് കെ അനില്‍കുമാര്‍. വിഡി സതീശന്റെ ഈ നീക്കം പുതുപ്പള്ളിയെ അയോധ്യയാക്കാനാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സൂത്രത്തില്‍ ജയിക്കാനാണ് സതീശന്റെ നീക്കം. ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് സതീശനെന്നും ഫേസ്ബുക്ക് പോസറ്റില്‍ അനില്‍കുമാര്‍ കുറ്റപ്പെടുത്തുന്നു. എറണാംകുളം ഡിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലാണ് സതീശന്‍ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പരാമര്‍ശം നടത്തിയത്. മതമേലധ്യക്ഷന്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയിലെ പരാമര്‍ശം ചര്‍ച്ചയായിരുന്നു.

അടിയന്തിരാവസ്ഥക്കാലത്താണ് ഉമ്മന്‍ ചാണ്ടിയുടെ കീഴിലെ കോണ്‍ഗ്രസ്സ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വമല്ലേ വിശുദ്ധതയായി നാം കാണുന്നത്. കൊലയാളികള്‍ക്കൊപ്പം നിന്ന ഒരാള്‍ എങ്ങനെ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും അല്ലെങ്കില്‍ നരകത്തിലും വിശുദ്ധനാകും.

ഗ്രൂപ്പുവഴക്കില്‍ ഇതേ പുതുപ്പള്ളിയില്‍ ഒരു കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാര്‍ കൊന്നില്ലേ. പയ്യപ്പാടിയില്‍. കോണ്‍ഗ്രസ്സിനായി കൊല്ലപ്പെട്ട ഒരു കോണ്‍ഗ്രസ്സുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകര്‍ത്താവിന് എങ്ങനെ ലഭിക്കാനാണ്അനില്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *