തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് കോട്ടകളില്‍ കടന്ന് കയറാന്‍ പ്രത്യേക പാക്കേജുമായി സിപിഎം. പലസ്തീന്‍ അനുകൂല റാലിയില്‍ തുടങ്ങി പൊന്നാനിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുന്നത് വരെ വിപുലമായ നീക്കങ്ങളാണ് അണിയറയില്‍. ലീഗിനോട് സിപിഎമ്മിനുള്ള കരുതലിന്റെ പരിധി സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് കോട്ടയിളക്കാന്‍ ഒരുങ്ങുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി കേരളമെമ്പാടും പലസ്തീന്‍ അനുകൂല റാലികള്‍ സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. ഈ നീക്കം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും. കേരള കോണ്‍ഗ്രസും മുസ്ലീം ലീഗുമില്ലാത്ത യുഡിഎഫ് സമം പൂജ്യമാണ്. ഇരുപതില്‍ പത്തൊന്‍പത് സീറ്റിലും തോറ്റ് തുന്നംപാടിയ പോയ തെരഞ്ഞെടുപ്പില്‍ നിന്ന് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ഇതാണ് സിപിഎമ്മിന്റെ സൂത്രവാക്യം.
ഭരണ വിരുദ്ധ വികാരം വേണ്ടുവോളമുണ്ട്. ഇന്ത്യമുന്നണിയെന്ന വിശാല സാധ്യതയും രാഹുല്‍ഗാന്ധിയെന്ന തുറുപ്പുചീട്ടുമെല്ലാം യുഡിഎഫ് ഇത്തവണയുമിറക്കും. കേന്ദ്രത്തില്‍ പിടിവിട്ടാല്‍ കേരളത്തിലെങ്കിലും എന്ന് മതന്യൂനപക്ഷം ചിന്തിച്ചെങ്കില്‍ മാത്രമേ പാര്‍ലമെന്റിലേക്ക് പച്ചതൊടാനൊക്കു. കെടി ജലീലും വി അബ്ദുറഹ്‌മാനും ഒക്കെ മലപ്പുറത്ത് ഉണ്ടാക്കിയ ഇടതുചലനങ്ങള്‍ യുഡിഎഫും തിരിച്ചറിയുന്നുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഒരു പൊടിക്ക് ആശങ്ക യുഡിഎഫിനുണ്ടെങ്കില്‍ അത് ഒരു പരിധിയുമില്ലാതെ പൊലിപ്പിച്ചെടുക്കാനുള്ള നീക്കങ്ങളും ഇടത് ക്യാമ്പിലൊരുങ്ങുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്തിന്റെ സമാന്തര റാലിക്ക് പോലുമുണ്ട് ലോക്‌സഭാതെരഞ്ഞെടുപ്പോളം നീളുന്ന രാഷ്ട്രീയ കൗതുകം