‘മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു’; ജോണ്‍ ബ്രിട്ടാസിനെതിരെ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി ബിജെപി

മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നാരോപിച്ച് ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയര്‍മാന് ബിജെപി പരാതി നല്‍കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറാണ് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കിയത്. ജോണ്‍ ബ്രിട്ടാസിനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.കോഴിക്കോട് നടന്ന കേരള നദ്വത്തുല്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മതവിദ്വേഷം നടത്തിയെന്ന ആരോപണമുയര്‍ന്നത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗമെന്നാണ് പരാതി. സംവാദം നടത്തി ആര്‍എസ്എസിന്റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ പരാമര്‍ശത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.