കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കെ ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ അവസരം നല്കി ക്രൈം ബ്രാഞ്ച്. സാക്ഷിയായ സ്ത്രീക്ക് നല്കിയ ആനുകൂല്യം എന്ന് വ്യക്തമാക്കിയാണ് ഇത്തരം ഒരു നിര്‍ദേശം ക്രൈം ബ്രാഞ്ച് താരത്തിന് മുന്നില്‍ വച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. സമയത്തിലും ദിവസത്തിലും വ്യത്യാസമില്ലെങ്കിലും ഹാജരാകുന്ന സ്ഥലം അറിയിക്കാനാണ് കാവ്യക്ക് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ചെന്നൈയിലുള്ള കാവ്യാ മാധവന് ഇന്ന് തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
അതിനിടെ, കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്ക് സംശയിക്കാവുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ പങ്ക് സംബന്ധിച്ച് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ശരത്തിനോട് സംസാരിക്കുന്ന ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ച ഈ ശബ്ദരേഖയില്‍ കാവ്യയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന തരത്തില്‍ സുരാജ് സംസാരിക്കുന്നുണ്ട്.
കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരാഗ്യമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സുരാജ് പറയുന്നു. ‘കൂട്ടുകാര്‍ക്ക് തിരിച്ച് ‘പണി’ കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന് അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്.