എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ക്രൈംബ്രാഞ്ചിന്റെ ലുക്ക് ഔട്ട് നോട്ടീസ്

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ സുഹൈല്‍ ഷാജഹാന്, ടി.നവ്യ, സുബീഷ് എന്നിവരെ കണ്ടെത്തായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ക്രൈംബ്രാഞ്ച് എസ്പി നോട്ടിസ് വിമാനത്താവള അധികൃതര്‍ക്കും മറ്റുള്ള ഏജന്‍സികള്‍ക്കും കൈമാറി.
ഗൂഢാലോചനാ കുറ്റമാണ് മൂന്നു പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായ സുബീഷിന്റേതാണ്. ആക്രമണം നടത്താന്‍ പ്രതി ജിതിന് ഉപയോഗിച്ച സ്കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണ് ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്, സ്കൂട്ടര്‍ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന് തന്റെ കാറില്‍ കഴക്കൂട്ടത്തേക്കും പോയി. സ്കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തുകയായിരുന്നു.