തിരുവനന്തപുരം: ബാങ്കില്‍നിന്ന് ഒരു കോടിയോളം രൂപയുടെ സ്വര്‍ണം ഉരുക്കി സ്വര്‍ണക്കട്ടികളാക്കി വിറ്റ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. തിരുവനന്തപുരം കാത്തലിക് സിറിയന്‍ ബാങ്ക് മണ്ണന്തല ബ്രാഞ്ച് മാനേജര്‍ രമേഷ് (31) ഉള്‍പ്പെടെ മൂന്നുപേരെയാണ് മണ്ണന്തല പോലീസ് സബ്ഇന്‍സ്പെക്ടര്‍ കെ.എല്‍. സമ്പത്തിന്റെ നേതൃത്വത്തലിളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ സ്ട്രേങ് റൂമില്‍ പണയമുതലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മൂന്നുമാസത്തിനിടയില്‍ മാനേജര്‍ കവര്‍ന്നത്. 1727.77 ഗ്രാം സ്വര്‍മാണ് പലപ്പോഴായി രമേഷ് കവര്‍ന്നത്. കാത്തലിക് സിറിയന്‍ ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അധികൃതര്‍ അറിയിന്നുത്. പണയ ഉരുപ്പടികള്‍ എടുക്കാന്‍വന്ന ഉപഭോക്താക്കള്‍ പോലീസില്‍ പരാതി നല്കി. 9623628 രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ബാങ്ക് അധികൃത പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ബാങ്കില്‍നിന്ന് കവര്‍ന്ന സ്വര്‍ണം മാനേജരുടെ സുഹൃത്ത് വര്‍ഗീസിന്റെ സഹായത്തോടെ ജ്വല്ലറിയിലെത്തിച്ച് ഉരുക്കി സ്വര്‍ണക്കട്ടികളായി പലര്‍ക്കായി മാനേജര്‍ വില്പന നടത്തി. വര്‍ഗീസിനെയും ജ്വല്ലറി ഉടമ കിഷോറിനെയും മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തു. 31 വയസുളള മാനേജര്‍ കിഷോര്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് വിധേയനായതായും പോലീസ് പറഞ്ഞു. ഈ തട്ടിപ്പ് വഴി രമേഷിന് 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി രമേഷ് പോലീസിന് മൊഴി ന ല്‍കിയിട്ടുണ്ട്. ഈ നഷ്ടം നികത്താനാണ് ബാങ്കില്‍നിന്ന് സ്വര്‍ണം കവര്‍ന്നതെന്നും രമേഷ് പോലീസിന് മൊഴി നല്കി. എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്കെടുത്തിയിട്ടില്ല. പിടിയിലായ മൂന്നുപേരില്‍നിന്നായി കുറച്ച് രൂപയും സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയൂവെന്ന് സമ്പത്ത് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജെ.എഫ്.എം.സി. അഞ്ച് കോടതി മജിസ്ട്രേറ്റ് അശ്വതിനായര്‍ റിമാന്‍ഡ് ചെയ്തു.