മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു

മുതിര്‍ന്ന അഭിഭാഷകന് കെ പി ദണ്ഡപാണി (79) അന്തരിച്ചു. രോഗ ബാധിതനായി കൊച്ചിയിലെ വീട്ടില്‍ കഴിയവെയാണ് അന്ത്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. ഭരണഘടന, കമ്പനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അദ്ദേഹം ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. 1968ലാണ് അദ്ദേഹം അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 1972ല്‍ അസോഷ്യേറ്റ്സ് എന്ന അഭിഭാഷക സ്ഥാനത്തിന് തുടക്കമിട്ടു. 1996 ഏപ്രിലില്‍ ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്ക് സ്ഥലം മാറ്റം വന്നതോടെ ജഡ്ജി പദവി ഉപേക്ഷിച്ചു. 2006ല്‍ സീനിയര്‍ പദവി നല്കി ഹൈക്കോടതി ആദരിച്ചു.