സ്‌കൂളുകളിലെ ഓണപ്പരീക്ഷ തീയതിയായി; ഓഗസ്റ്റ് 24 മുതല്‍ ഓണപ്പരീക്ഷ, സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഓണാവധി

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ ഒാണപ്പരീക്ഷാ തീയതിയായി. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കുള്ള ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ തുടങ്ങും. സെപ്റ്റംബര്‍ രണ്ട് വരെയാണ് പരീക്ഷകള്‍ നടക്കുക.രണ്ടിന് പരീക്ഷ കഴിയുന്നതോടെ 10 ദിവസത്തെ ഓണാവധി നല്‍കും. ഓണാവധിക്ക് ശേഷം സെപ്റ്റംബര്‍ 12 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ക്കാണ് ഈ ദിവസങ്ങളില്‍ ഓണപ്പരീക്ഷയുള്ളത്. സെപ്റ്റംബര്‍ രണ്ടിന് വൈകിട്ടോടെ സ്‌കൂളുകള്‍ ഓണാവധിക്കായി അടയ്ക്കും. 10 ദിവസം നല്‍കുന്ന ഓണാവധിക്ക് ശേഷം സെപ്റ്റംബര്‍ 12ന് വീണ്ടും ക്ലാസുകള്‍ പുനരാരംഭിക്കും. അതേസമയം, പരീക്ഷകള്‍ക്ക് വേണ്ടിയുള്ള പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാനുള്ള തിരക്കിലാണ് അധ്യാപകര്‍. സംസ്ഥാനത്തെ കോളേജുകള്‍ക്കും ഓണാവധി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *