കൊല്ലം തേവലക്കരയിൽ വയോധികയെ ഉപദ്രവിച്ച മരുമകളെ പോലീസ്
അറസ്റ്റ് ചെയ്തു. 80 വയസുള്ള ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ മർദിച്ചത്. ഹയർ സെക്കൻഡറി അധ്യാപികയായ മഞ്ജു മോളാണ് അറസ്റ്റിലായത്ത്. തേവലക്കര നടുവിലക്കരയിൽ ആണ് സംഭവം.തെക്കുംഭാഗം തേവലക്കരയില്‍ വയോധികയ്ക്ക് മരുമകളുടെ ക്രൂരമര്‍ദനം. തേവലക്കര സ്വദേശിയായ ഏലിയാമ്മ വര്‍ഗീസിനെ(80)യാണ് മകന്റെ ഭാര്യയായ മഞ്ജുമോള്‍ തോമസ്(42) കുടുംബവഴക്കിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഏലിയാമ്മയുടെ പരാതിയില്‍ മഞ്ജുമോള്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തി കേസെടുക്കുമെന്ന് തെക്കുംഭാഗം പോലീസ് പറഞ്ഞു.
മകൻ വീട്ടിലില്ലായിരുന്ന സമയത്താണ് തനിക്ക് നേരെ മർദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു. മരുമകൾ തന്റെ മുടിയ്ക്ക് കുത്തിപ്പിടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും നടുവിലും ചവിട്ടിയെന്നും ഏലിയാമ്മയുടെ പരാതിയിലുണ്ട്. ഇരുമ്പ് വടികൊണ്ട് മർദിക്കാൻ മരുമകൾ ശ്രമിച്ചതായും ഇവർ പറയുന്നു. ഏലിയാമ്മയുടെ മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതേത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
നേരത്തെ ഇവർ ഭർത്താവിന്റെ മാതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കട്ടിലിൽ നിന്നും വൃദ്ധയെ തള്ളിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയെ കൊണ്ട് വൃദ്ധയെ തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം.. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ ഇവർ അമ്മയെ ഉപദ്രവിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. സ്ഥലത്തെത്തിയ തെക്കുംഭാഗം പോലീസ് 80 വയസുള്ള വയോധികയുടെ മൊഴിയെടുത്തു. തുടർന്ന് പോലീസ് മരുമകളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെയും പലതവണ മഞ്ജുമോള്‍ തോമസ് ഏലിയാമ്മയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ളവര്‍ പോലീസില്‍ പരാതി നല്‍കിയ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിലും വീണ്ടും മര്‍ദനവും ഉപദ്രവവും തുടര്‍ന്നതായാണ് വിവരം.