വി പ്രതാപചന്ദ്രന്റെ മരണം; ഡിജിപിക്ക് നല്‍കിയ പരാതി പിന്‍വലിച്ച് കുടുംബം

കെ പി സി സി ട്രഷററായിരുന്ന അഡ്വ. വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ച് കുടുംബം. കേസ് പിന്‍വലിക്കുന്നതായി മക്കള്‍ ഡി ജി പിയുടെ ഓഫീസിനെ അറിയിച്ചു. കോണ്‍ഗ്രസുകാരുടെ അപവാദ പ്രചാരണമാണ് മരണത്തിന് കാരണമെന്നായിരുന്നു പരാതി.

പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്തും പ്രീതിയുമാണ് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നത്. പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡന്റിനും പരാതി അയച്ചിരുന്നു. കോണ്‍ഗ്രസ് യൂനിറ്റ് കമ്മറ്റി ചുമതലക്കാരായ രണ്ടു പേര്‍ പ്രതാപചന്ദ്രനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *