പുരസ്കാര തിളക്കവുമായി ‘ഡിസൈഡ്’; വനിതാ ദിനത്തിൽ ‘വെളുത്തുള്ളി’യിലൂടെ റിലീസ് ചെയ്യും

തിരുവനന്തപുരം: നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ഡിസൈഡ്’ (Decide) എന്ന ഹ്രസ്വചിത്രം മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ റിലീസ് ചെയ്യുന്നു. നവാഗതനായ മുഹമ്മദ് സാനിദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘വെളുത്തുള്ളി’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

വരദായിനി ക്രിയേഷൻസിന്റെ ബാനറിൽ ജയലക്ഷ്മി അനീഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായ ബാലതാരം ഇവാൻഷിക പ്രത്യുഷ്, ചിന്മയി രാഹുൽ എന്നിവർക്കൊപ്പം പ്രശസ്ത താരം അനീഷ് രവിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അദ്വൈത് അനീഷ്, അദ്വിക് അനീഷ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. മോഹൻ പുതുശ്ശേരി ക്യാമറയും അനൂപ് ശേഖർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സുജേഷ് ഹരിയുടെ വരികൾക്ക് ആദർശ് ബി. അനിൽ സംഗീതം നൽകിയിരിക്കുന്നു. ബിജു ജി. നാഥാണ് പ്രൊഡക്ഷൻ കൺട്രോളർ. സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വിവിധ ചലച്ചിത്ര മേളകളിൽ നിന്ന് മികച്ച അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.