മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി നിരീക്ഷിച്ചു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞു

കെജ്രിവാളിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്ന് കണ്ടെത്തിയാല്‍, കോടതിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ അത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.