അരമനകളില്‍ കയറി ഇറങ്ങിയിട്ടും ബിജെപിക്ക് ജോണി നെല്ലൂരിനെ മാത്രമേ കിട്ടിയുള്ളൂ

ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടത് യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പ്രധാനപ്പെട്ട നേതാവാണെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ് യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്. അദ്ദേഹം കേരള കോണ്‍ഗ്രസ് വിട്ടതോടെ അവര്‍ മറ്റൊരാളെ പ്രതിനിധിയായി അയയ്ക്കും.
ഏറെ നാളായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യധാരയില്‍നിന്നും അകന്നു നില്‍ക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വര്‍ഗീയ, ഫാഷിസ്റ്റ് നടപടിക്കെതിരായ നിലപാട് സ്വീകരിക്കാത്തവരെ യുഡിഎഫിനും കോണ്‍ഗ്രസിനും ആവശ്യമില്ലെന്ന് ചവറയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ സതീശന് പറഞ്ഞു.
അരമനകളിലെല്ലാം കയറിയിറങ്ങിയിട്ടും ജോണി നെല്ലൂരിനെ മാത്രമേ കിട്ടിയുള്ളു എന്നത് ബിജെപിയുടെ ഗതികേടിനെയാണ് കാണിക്കുന്നതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. ജോണി നെല്ലൂരിന്റെ രാജിക്കു പിന്നില്‍ നിഗൂഢലക്ഷ്യമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ് അറിയിച്ചു. സ്വന്തം വാര്‍ഡില്‍ ഒരു സൈക്കിള്‍ വാടകയ്ക്ക് കിട്ടാത്ത ആള്‍ക്കൊപ്പം ആരു പോകുമെന്ന് സജി ചെറിയാനും ജോണി നെല്ലൂരിനെ പരിഹസിച്ച് രംഗത്തെത്തി.