ചാക്കോച്ചന്‍ ആനന്ദ ലഹരിയില്‍ ആറാടുകയാണ്’; ദേവദൂതര്‍ പാട്ട് ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍

സോഷ്യൽ മീഡിയയും യൂട്യൂബും ഇപ്പോൾ ആഘോഷിക്കുന്നത് ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’ എന്ന ഗാനമാണ്. പാട്ട് റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നാല് മില്യൺ കാഴ്ചക്കാരെയും സമ്പാദിച്ചുകൊണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങായിരിക്കുകയാണ് ‘ദേവദൂതർ പാടി’. പഴയ പാട്ടിന്റെ ഇമ്പം ഒട്ടും ചോരാതെ അതെ ഭംഗി തിരികെ കൊണ്ടുവരുമ്പോൾ പുതുമ നൽകുന്നത് പ്രേക്ഷകർ ഇന്ന് വരെ കാണാത്ത ചാക്കോച്ചന്റെ ഡാൻസും ഗെറ്റപ്പുമാണ്. അഭിനയിക്കയല്ല ചാക്കോച്ചൻ ജീവിക്കുകയാണ് എന്നും പാട്ടിൽ എവിടെയും ചാക്കോച്ചൻ എന്ന നടനെ കാണാൻ കഴിഞ്ഞതേ ഇല്ല എന്നും ആരാധകർ പ്രതികരണത്തിലൂടെ അറിയിക്കുകയാണ്.