ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി; സണ്ണി ജോസഫ്

ആര്യോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. മന്ത്രിപദവിയില്‍ എന്തിനാണ് വീണാ ജോര്‍ജ് ഇരിക്കുന്നതെന്ന് അദേഹം ചോദിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മന്ത്രിസ്ഥാനത്ത് വീണാ ജോര്‍ജ് തുടരണമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഡോ. ഹാരിസ് ഹസന്‍ വിവരങ്ങള്‍ പുറം ലോകത്തെ അറിയിക്കാന്‍ നിര്‍ബന്ധിതനായി എന്ന് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി ഇക്കാര്യം ആദ്യം നിഷേധിച്ചു. കാസര്‍ഗോഡും, വയനാടുമൊക്കെ ആരോഗ്യ മേഖലയിലെ വികസനം പാഴ്വാക്കായി എന്ന് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ എല്ലാ ആശുപത്രികളിലും സമാനമായ അവസ്ഥയാണെന്ന് അദേഹം പറഞ്ഞു.
ഒന്നിനും പരിഹാരം കാണാന്‍ വീണാ ജോര്‍ജ് തയ്യാറാവുന്നില്ലെന്ന് സണ്ണി ജോസഫ് വിമര്‍ശിച്ചു. ആശുപത്രികളില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴും അത് ചൂണ്ടിക്കട്ടുന്നവര്‍ക്ക് നേരെയാണ് സര്‍ക്കാര്‍ നിലപാടെന്ന് അദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ യു ഡി എഫ് മെഡിക്കല്‍ കമ്മീഷനെ നിയോഗിക്കുമെന്നും യു ഡി എഫ് മെഡിക്കല്‍ കോണ്‍ക്ലേവ്‌സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.