മകന്റെ സ്‌കൂള്‍ ഗ്രാഡുവേഷന്‍ ചടങ്ങില്‍ ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

ധനുഷും ഐശ്വര്യ രജനികാന്തും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത വലിയ വാര്‍ത്തയായി മാറിയിരുന്നു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത് 2022ല്‍ ആണ്. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയായിരുന്നു ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. പിന്നീട് കുടുംബകോടതി വഴി 2024ല്‍ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. വിവാഹബന്ധം വേര്‍പെടുത്തിയതിന്റെ കാരണം സംബന്ധിച്ച് ഇരുവരും കാരണമൊന്നും പരസ്യമാക്കിയിട്ടില്ല.

എന്നാല്‍ മക്കളായ യാത്രയ്ക്കും ലിംഗയ്ക്കും വേണ്ടി ഇരുവരും പലപ്പോഴും ഒന്നിച്ചെത്താറുണ്ട്. മക്കളുടെ പഠനവുമായി ബന്ധപ്പെട്ടും അല്ലാതെയും അവര്‍ക്ക് പിന്തുണ വേണ്ട സമയങ്ങളിലും ഇരുവരും മാതാപിതാക്കളെന്ന നിലയില്‍ ഒന്നിച്ച് തന്നെ എല്ലായിടത്തും പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ വേര്‍പിരിയല്‍ മക്കളും ജീവിതത്തെ ബാധിക്കരുതെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്.

ഇപ്പോഴിതാ വേര്‍പിരിയലിന് ശേഷം മുന്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ധനുഷ്. മകന്‍ യാത്രയുടെ സ്‌കൂള്‍ ഗ്രാജുവേഷന്‍ ചടങ്ങില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ യാത്രയുടെ ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തി. ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ധനുഷ് പ്രൗഡ് പാരന്റ്‌സ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ചത്.

ഒപ്പം രണ്ട് ചുവന്ന ഹാര്‍ട്ട് ഇമോജികളും ധനുഷ് ചേര്‍ത്തിട്ടുണ്ട്. യാത്ര എന്ന ഹാഷ്ടാ?ഗും ക്യാപ്ഷനൊപ്പം കാണാം. വെളുത്ത നിറത്തിലുള്ള ലോങ് സ്ലീവ് ഷര്‍ട്ടും കറുത്ത പാന്റും ആയിരുന്നു ധനുഷിന്റെ വേഷം. നിമിഷ നേരം കൊണ്ടാണ് ധനുഷ് പങ്കുവച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഗായകന്‍ വിജയ് യേശുദാസ് അടക്കമുള്ള സെലിബ്രിറ്റികളും ആരാധകരുമെല്ലാം ഫോട്ടോയ്ക്ക് സ്‌നേഹവും കമന്റും അറിയിച്ച് എത്തി

Leave a Reply

Your email address will not be published. Required fields are marked *