ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തൽ ; പരിശോധന തുരുന്നു, ഒന്നും കണ്ടെത്താനായില്ല, നാളെയും പരിശോധന തുടരും

ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആദ്യ സ്‌പോട്ടിലെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. മൂന്നടി കുഴിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആയിരുന്നു പിന്നീടുള്ള പരിശോധന. ആദ്യ സ്‌പോട്ട് മൂടിയിട്ടുണ്ട്. രണ്ടാം സ്‌പോട്ടില്‍ നാളെ പരിശോധന നടത്തും.
പുത്തൂര്‍ റവന്യൂ വകുപ്പ് എ സി, ഫോറന്‍സിക് വിദഗ്ധര്‍, വനം വകുദ്യോഗസ്ഥര്‍, കുഴിച്ചു പരിശോധക്കാനുള്ള തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയൊരു സംഘമാണ് ആദ്യ സ്‌പോര്‍ട്ടിലേക്ക് പോയത്. മൂന്നു മണിക്കൂര്‍ കുഴിച്ചു പരിശോധിച്ചില്ലെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പുഴയോട് ചേര്‍ന്ന ഭാഗമായതിനാല്‍ മൂന്നടി കുഴിച്ചപ്പോഴേക്കും വെള്ളം ഒഴുകാന്‍ തുടങ്ങി, ഇടവിട്ടുള്ള മഴയും പരിശോധനയെ സാരമായി ബാധിച്ചു. ഒടുവില്‍ ഡിഐജി എം എന്‍ അനുചേത് സ്ഥലത്തെത്തി. തുടര്‍ന്നുള്ള പരിശോധനയ്ക്ക് മണ്ണുമാന്തി യന്ത്രം എത്തിച്ചു.
മണ്ണ് മാന്തി യന്ത്രം എത്തിച്ച് നടത്തിയ പരിശോധനയിലും ഒന്നും കിട്ടിയില്ല. പോലീസ് നായയേയും സ്ഥലത്തെത്തിച്ചിരുന്നു. ഒടുവില്‍ ആറു മണിയോടെ ആദ്യ ദിവസത്തെ മണ്ണ് മാറ്റിയുള്ള പരിശോധന അവസാനിപ്പിച്ചു.