ഇന്നും പാക് ആക്രമണം വിമാനങ്ങൾ മറയാക്കി? ഡ്രോൺ പതിച്ച് പഞ്ചാബിൽ തീപിടിത്തം; പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം

ദില്ലി: ജമ്മു കശ്മീരിലും പഞ്ചാബിലും പാകിസ്ഥാന്റെ ആക്രമണം തുടരുന്നു. പഞ്ചാബിലെ ഫിറോസ്പുരില്‍ ഡ്രോണ്‍ പതിച്ച് വലിയ തീപിടിത്തം നടന്നു. ഡ്രോണില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമെന്നും വിവരമുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അതിനിടെ പ്രധാനമന്ത്രിയുടെ വസതിയില്‍ നിര്‍ണായക യോഗം നടക്കുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിട്ടുണ്ട്.

രാത്രി എട്ട് മണിയോടെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം തുടങ്ങിയത്. ഈ സമയത്താണ് ലാഹോറിന് മേലെ ആകാശത്ത് രണ്ട് വിമാനങ്ങള്‍ ദൃശ്യമായത്. ആക്രമണത്തിന് യാത്രാവിമാനങ്ങള്‍ പാക്കിസ്ഥാന്‍ മറയാക്കുന്നുവെന്ന് ഇന്ത്യ ഇന്ന് ആരോപിച്ചിരുന്നു. ഇന്നും ഇതേ നിലയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പഞ്ചാബിലെ ഫിറോസ്പൂരില്‍ പതിച്ച ഡ്രോണാണ് നാശം വിതച്ചത്. മൂന്ന് പേര്‍ക്കും പൊള്ളലേറ്റ് പരിക്കുണ്ടെന്ന് എസ്പി ഭൂപീന്ദര്‍ സിങ് സിദ്ധു അറിയിച്ചു. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലുള്ളവരെന്നാണ് വിവരം. അതിനിടെ ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഡ്രോണ്‍ ആക്രമണം നടന്നതായി ജമ്മു കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചു. ഹാജിബാലില്‍ ഡ്രോണ്‍ എത്തിയെന്നും ഇതിനെ കരസേന തകര്‍ത്തെന്നുമാണ് വിവരം. കൂടുതല്‍ മേഖലയിലേക്ക് ആക്രമണം വ്യാപിക്കുകയാണ്. ശ്രീന?ഗര്‍, പഞ്ചാബിലെ തണ്‍ താരണ്‍, ?ഗുരുദാസ്പൂര്‍ എന്നിവിടങ്ങളിലും ഡ്രോണ്‍ എത്തി. ശ്രീനഗര്‍ വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നെങ്കിലും ഇത് തകര്‍ത്തു. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് അറിയിപ്പ്. ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ഒടുവിലായി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീന?ഗര്‍, ബദ്?ഗാം, അവന്തിപോര, സോപോര്‍, ബാരാമുള്ള, പുല്‍വാമ, അനന്തനാ?ഗ് എന്നിവിടങ്ങളില്‍ ഡ്രോണ്‍ എത്തിയെങ്കിലും എല്ലാം ആകാശത്ത് വച്ച് നിര്‍വീര്യമാക്കിയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *