നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപുമായി ഫോണ്‍ സംഭാഷണം. വിവാദത്തിലായി വീണ്ടും ഡി.ഐ.ജി.സഞ്ജയ് കുമാര്‍ ഗുരുദിന്‍

കൊച്ചി: സംസ്ഥാന പോലീസില്‍ വീണ്ടും വിവാദ നായകനായിരിക്കുകയാണ് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിനെ വിളിച്ചവരുടെ പട്ടികയില്‍ ഡി.ഐ.ജി ഉള്‍പ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചതിന്റെ രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു . ദിലീപുമായി ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ 4 മിനിറ്റ് 12 സെക്കന്‍ഡ് സംസാരിച്ചതാണ് നിര്‍ണായകമായ വിവരം. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഈ പ്രവര്‍ത്തി ഡി.ഐ.ജി. പോലീസ് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഡി ജി പി അനില്‍കാന്ത് കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോസ്ഥരുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സഞ്ജയ് കുമാര്‍ ഗുരുദിനില്‍നിന്ന് ഉടന്‍ ഡി ജി പി വിശദീകരണം തേടും.മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് ഉണ്ടായ മുറിവ് ഉണങ്ങുന്നതിന് മുമ്പയാണ് പുതിയ ആരോപണം പോലീസ് നേരിടുന്നത്. ജനുവരി 8 ന് വാട്സ് ആപ് കാള്‍ വഴിയാണ് സംസാരിച്ചത്. ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോണ്‍ കൈമാറിയത്. അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോണ്‍ വിളിച്ചത് എന്നതും ഗൗരമായാണ് ക്രൈംബ്രാഞ്ച് കാണുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണോ ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.അതേസമയം ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങള്‍. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് സത്യവാങ്മൂലം നല്‍കി.
വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവവിദ്ധമെന്നും ദീലീപ് പറയുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡ് ആയിരുന്നു എന്നും ദിലീപ് കോടതിയെ അറിയിച്ചു.കൊവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി. ദാസന്‍ 2020 ഡിസംബര്‍ 26ന് ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചു. 2021 ഓക്ടോബര്‍ 26 ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. നടി ആക്രമിക്കപ്പെട്ട കേസില്‍ എഫ്എ ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *