ഡിജിറ്റൽ സാക്ഷരത വ്യാജ പ്രചരണം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം:ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ പ്രചരണമാണ്.

ഇൻ്റർനെറ്റ് കണക്ടീവിറ്റിയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സിംഗപ്പൂർ പോലും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി അവകാശപെട്ടിട്ടില്ല. ദേശീയ ഡിജിറ്റൽ സാക്ഷരതാ മിഷൻ ഇന്ത്യയിലെ ഒരു സംസ്ഥാനവും സമ്പൂർണ്ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചിട്ടില്ല.

കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ ഉപയോഗക്ഷമത, ഇൻ്റർനെറ്റ് കണക്റ്റീവിറ്റി, ഡിജിറ്റൽ വിദ്യാഭ്യാസം, വയോജനങ്ങൾക്കുള്ള പരിശീലനം തുടങ്ങിയ യുണസ്കോയുടെ മാനദണ്ഡങ്ങളൊന്നും പൂർണ്ണമായി പാലിച്ചിട്ടില്ല.

കെ.ഫോൺ മുഖേന വ്യാപകവും സാർവത്രികവുമായ ഇൻ്റർനെറ്റ് സംവിധാനം ഏർപ്പെടുത്തിയെന്ന വാദം പൊള്ളയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ വോളണ്ടിയർമാരെ ഉപയോഗിച്ച് 22 ലക്ഷം പേർക്ക് ഡിജിറ്റൽ പരിശീലനം നൽകിയെന്നത് കള്ളക്കണക്കാണ്.