ദിലീപിന് നിര്‍ണായക ദിനം; ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹരജി ഇന്ന് വീണ്ടും വിചാരണക്കോടതി പരിഗണിക്കും. കേസില്‍ മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച് തെളിവുകള്‍ കൈാറിയിരുന്നു. പ്രതിഭാഗവും ഇന്ന് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യും.
ജാമ്യവ്യവസ്ഥകള്‍ ദിലീപ് ഗുരുതരമായി ലംഘിച്ചെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണസംഘം ഹരജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസമാണ് ദിലീപ് റിമാന്‍ഡില്‍ കഴിഞ്ഞത്. ഹൈക്കോടതിയായിരുന്നു അന്ന് ദിലീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.