കൃത്യമായ കാരണമില്ലാതെ ഒരു കടകളിലും മൊബൈല്‍ നമ്പര്‍ കൊടുക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ അനാവശ്യമായി മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ ബില്ലിങ് സമയത്ത് വ്യക്തമായ ഒരു കാരണവുമില്ലാതെ മൊബൈല്‍ നമ്പര്‍ വാങ്ങുന്നുണ്ടെന്ന് പല കോണുകളില്‍ നിന്നും പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്‍ നിയമമാകുന്നതോടെ അനധികൃതമായി പേഴ്സണല്‍ ഡേറ്റ ദുരുപയോഗം ചെയ്യുന്ന പ്രവണത അവസാനിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.