ദഹനത്തിനു മാത്രമല്ല, പോഷകങ്ങളുടെ ആഗിരണത്തിനും അത്താഴശേഷമുള്ള നടത്തം സഹായിക്കും. ഭക്ഷണം കഴിച്ചശേഷം നമ്മൾ ചലിക്കുമ്പോൾ ശരീരം വൈറ്റമിനുകളെയും ധാതുക്കളെയും കൂടുതൽ ഫലപ്രദമായി പ്രോസസ് ചെയ്യുകയും ഭക്ഷണത്തിൽ നിന്ന് പരമാവധി പോഷകങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യും. അതായത് ശരീരം കൂടുതൽ ഊർജ്ജത്തെയും പ്രോട്ടീനിനെയും അവശ്യ വൈറ്റമിനുകളെയും ആഗിരണം ചെയ്യുകയും ഇതു വഴി ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
ഭക്ഷണം ധാരാളം കഴിച്ചശേഷം പ്രത്യേകിച്ച് രാത്രിയിൽ കഴിച്ചശേഷം മിക്കവർക്കും അസിഡിറ്റിയോ വയറു കമ്പിക്കലോ (bloating) ഉണ്ടാകാറുണ്ട്. അത്താഴം കഴിച്ചശേഷം നടക്കുന്നത് വയറു വേഗത്തിൽ കാലിയാകാൻ സഹായിക്കും. ഇത് ആസിഡ് റിഫ്ലക്സിനും ബ്ലോട്ടിങ്ങിനും ഉള്ള സാധ്യത കുറയ്ക്കും. ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നതിനു പകരം ചെറുതായി നടക്കുന്നത് നെഞ്ചെരിച്ചിൽ തടയുകയും ദഹനസംബന്ധമായ അസ്വസ്ഥതകൾ ഇല്ലാതാക്കുകയും ചെയ്യും.
ആരോഗ്യത്തോടെയിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലമാണ് നമുക്ക് വേണ്ടത്. പ്രായമാകുംതോറും നമ്മള് കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ശാരീരികക്ഷമത, രൂപം, ജീവിത നിലവാരം, രോഗ സാധ്യത എന്നിവയെ വളരെയധികം ബാധിക്കും. ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിച്ചിരിക്കാനും വാര്‍ധക്യത്തില്‍ അധികം രോഗങ്ങള്‍ വരാതിരിക്കാനും നാം കഴിക്കുന്ന ചില ഭക്ഷണങ്ങളും നമ്മുടെ ശീലങ്ങളും നമ്മെ സഹായിക്കും.