വിവാഹേതര ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് പണം നല്‍കിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് മാന്‍ഹാട്ടന്‍ കോടതിയില്‍ ഹാജരായപ്പോഴാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നടപടികള്‍ക്ക് മുന്നോടിയായായിരുന്നു അറസ്റ്റ്.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാന്‍ഹട്ടന്‍ കോടതി പരിസരത്തും ന്യൂയോര്‍ക്ക് നഗത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്രിമിനല്‍ കേസില്‍ നിയമ നടപടിയെ അഭിമുഖീകരിക്കുന്ന ചരിത്രത്തിലെ ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. 2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തൊട്ടുമുമ്പില്‍ നില്‍ക്കെയാണ് ട്രംപ് ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരത്തിന് പണം വാഗ്ദാനം ചെയ്തത്. 2016ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ട്രംപ് അധികാരത്തിലെത്തിയത്.