ഡോ. എന്‍. ബല്‍സലാം ജന്മശതാബ്ദി ആഘോഷം ഇന്ന്; അഡ്വ. വി.കെ. പ്രശാന്ത് എം. എല്‍.എ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: നിര്‍മ്മല ഹോസ്പിറ്റലിന്റെ സ്ഥാപകനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം റിട്ട. പ്രൊഫസറും വൈസ് പ്രിന്‍സിപ്പാളുമായിരുന്ന ഡോ.എന്‍. ബല്‍സലാമിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് (2025 ഏപ്രില്‍ 23 ബുധനാഴ്ച) തുടക്കമാകും. ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 7 ന് തിരുവനന്തപുരം ടെന്നിസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങ് അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ക്യൂ.പി.എം.എ വൈസ് പ്രസിഡന്റ് ഡോ. ദേവിന്‍ പ്രഭാകര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു വിശിഷ്ട സാന്നിദ്ധ്യമാകും. ഇക്കൊല്ലെത്തെ ഡോ.ബല്‍സലാം അവാര്‍ഡ് നേടിയ പ്രാണ്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അനുപമ രാമചന്ദ്രനെയും ബല്‍സലാം ഒറേഷന്‍ അവാര്‍ഡ് ജേതാവ് പ്രശസ്ത സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. കെ.ചന്ദ്രമോഹനെയും ക്യൂ.പി.എം.എ വൈസ് പ്രസിഡന്റ് ഡോ. ദേവിന്‍ പ്രഭാകര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കി ആദരിക്കും.

മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ഐ. എം.എ പ്രസിഡന്റ് ശ്രീജിത്ത്. ആര്‍, ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ. അഭിലാഷ് ബല്‍സലാം, ഐ.എം.എ സെക്രട്ടറി ഡോ. സ്വപ്ന എസ്. കുമാര്‍, ഡോ. മധു മുരളീ,സന്തോഷ് ബല്‍സലാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *