വേണ്ടത്ര ഐ.പി.എസുകാരില്ലാത്തതിനാല്‍ പലതിലും ചുമതല ഭരണം

തിരുവനന്തപുരം: ആവശ്യത്തിന് ഐ.പി.എസ്. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കേരകളാ പോലീസില്‍ ചുമതല ഭരണം’ കൂടുന്നു. കേന്ദ്ര സംസ്ഥാന ഡെപ്യൂട്ടേഷനിലേക്ക് പരമാവധിപേര്‍ പോയതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ടായിരുന്ന പലതസ്തികകളിലും ഇപ്പോള്‍ താഴേത്തട്ടിലുള്ളവരാണ് ചുമതലകള്‍ നവിര്‍വഹിക്കുന്നത്. . സംസ്ഥാനത്തിന് അനുവദിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ എണ്ണം 172 ആണ്. 138 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതില്‍ 31 പേര്‍ സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ്. ലഭിച്ചവരാണ്.

എ.ഡി.ജി.പി. തസ്തികയില്‍ കേന്ദ്രം അനുവദിച്ചത് 10 തസ്തികയാണം്. ഇതില്‍ നാലു പേര്‍ മാത്രമാണ് പോലീസിലുള്ളത്. ഒരാള്‍ ഗതാഗത കമ്മിഷണര്‍. മറ്റൊരാള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി.പോലീസ് ആസ്ഥാനം, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, കോസ്റ്റല്‍ പോലീസ്, ആര്യന്തരസുരക്ഷാവി – ഭാഗം, പോലീസ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ നേരത്തേ എ.ഡി.ജി.പി.മാരുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ – ചുതല ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.ക്ക് നല്‍കി. ക്രൈംബ്രാഞ്ച് മേധാവിയാകട്ടെ എസ്.സി.ആര്‍.ബി., സൈബര്‍ ഓപ്പറേഷന്‍സ്, സാമ്പത്തികകുറ്റാന്വേഷണ വിഭാഗം എന്നിവയുടെ അധികചുമതല വഹിക്കുന്നുമുണ്ട്. പോലീസ് ആസ്ഥാനത്ത് നിലവില്‍ എ.ഡി.ജി.പി. ഇല്ല, ഐ.ജി.യാണുള്ളത്. അദ്ദേഹമാകട്ടെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലേക്ക് ഡെ പ്യൂട്ടേഷനില്‍ പോകാനിരിക്കുകയാണ്.

16 ഐ.ജി.മാര്‍ തസ്തികയുള്ളതില്‍ പോലീസില്‍ നിലവില്‍ ഏഴുപേര്‍ യാത്ര മാണുള്ളത്. പോലീസിന് പുറത്തുള്ള ഏതാനും പേരെക്കൂടി കൂട്ടിയാലും അനുവദിച്ചത്രയാകില്ല. നേരത്തേ ഐ.ജി.മാര്‍ ചുമതലയിലുണ്ടായിരുന്ന 15 തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നു. കോസ്റ്റില്‍ പോലീസിന്റെയും ആഭ്യന്തരസുരക്ഷയുടെയും ചുമതല മറ്റുതസ്തികയിലുള്ളവര്‍ വഹിക്കുകയാണ്. ഭീകരവിരുദ്ധ സ്‌ക്വാഡിന് നേരത്തേ ഐ.ജി. ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഡി.ഐ.ജി.യാണ്.അതേസമയം നേര 50 ത്തേ എസ്.പി.മാര്‍ ചുമതലവഹിച്ചിരുന്ന 12 തസ്തികകളില്‍ ഇപ്പോള്‍ ആളില്ല. അവയുടെ ചുമതല മറ്റ് ഉദ്യോഗസ്ഥരാണ് നിര്‍വഹിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *