ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നല്‍കി ഇ ശ്രീധരന്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നല്‍കി മെട്രോ മാന്‍ ഇ ശ്രീധരന്‍. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ് ശ്രീധരന്‍. പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാറിനും മണ്ഡലം പ്രസിഡണ്ട് എന്‍ പി നബീലിനുമാണ് അദ്ദേഹം സംഭാവന കൈമാറിയത്.സംഭവന കൂപ്പണ്‍ സ്വീകരിച്ച ശേഷം അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ വിവരങ്ങള്‍ തിരക്കി. പൊന്നാനിയിലാണ് ഇ ശ്രീധരന്റെ വീട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും മത്സരിച്ച ഇ ശ്രീധരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയോട് പരാജയപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മെട്രോമാന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.