ഈ മാസം 18 ന് ഹാജരാകണം ഐജി ലക്ഷ്മണക്കും മുന്‍കമ്മീഷണര്‍ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ നാളെ എത്തണം,സുരേന്ദ്രന്‍ 16 ന് ഹാജരാകണം.
പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസില്‍ കെ സുധാകരനും. മുന്‍ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കിയിട്ടുണ്ട്
അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് നടപടി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറയിച്ചതിനാല്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി.
പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.ചികിത്സയിലായതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിട്ടുണ്ട്.കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനായിരുന്നു ലക്ഷ്മണയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. രണ്ട് തവണയാണ് ഐജി ചോദ്യം ചെയ്യലിന് ഹാജരാകാതെ സമയം നീട്ടി ചോദിച്ചത്