കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ 3 ദിവസം, 12 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ച് ഇ.ഡി ; രാജ്യവ്യാപക പ്രതിഷേധം, കേരളത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ വി.ഡി.സതീശന്‍ അറസ്റ്റില്‍

നാഷണല്‍ ഹെറള്‍ഡ് കേസില്‍ 3 ദിവസം, 12 മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇഡി ഓഫിസില്‍ നിന്നു മടങ്ങി.

സോണിയക്കെതിരെയുളള ഇഡി നടപടിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്വത്തില്‍ വ്യാപകമായ പ്രതിഷേധ സമരങ്ങളുണ്ടായി.ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ പ്രതിഷേധിച്ച് വിജയ്ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയ എംപിമാരെ അറസ്റ്റ് ചെയ്തു. പൊലീസ് ബലംപ്രയോഗിച്ചതോടെ മാര്‍ച്ച് സംഘര്‍ഷമായി. ഇതിനിടെ എഐസിസിക്ക് മുന്നില്‍ ഇഡിയുടെ നടപടിക്കെതിരെയും വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി

Leave a Reply

Your email address will not be published. Required fields are marked *