ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്‌

ന്യൂഡൽഹി: പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസിതിയിൽ ഇ ഡിയുടെ വ്യാപക പരിശോധന.  14 ഇടങ്ങളിലായാണ് പരിശോധന നടക്കുന്നത്. 

കോൺഗ്രസ് ട്രഷറുടെയും മുൻ വൈസ് പ്രസിഡിന്‍റിന്‍റെയും എംഎൽഎമാരുടെയും വസിതിയിലാണ് പരിശോധന നടക്കുന്നത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം ട്രഷററുടെ വീട്ടിലടക്കം നടത്തുന്ന പരിശോധനയെ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പരിശോധനകൾക്കൊണ്ട് കോൺ‌ഗ്രസിന്‍റെ ആത്മവീര്യത്തെ തകർക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *