ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ ഓഫീസുകളില്‍ ഇഡി റെയ്ഡ്

പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ ഓഫീസിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. മൂന്ന് ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘമാണ് റെയ്ഡ് നടത്തുന്നത്. 14 കോടി രൂപ വായ്പ എടുത്ത് ബാങ്കിനെ വഞ്ചിച്ചെന്ന കേസിലാണ് റെയ്ഡ്.ആക്കുളത്തുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന് വേണ്ടി 14 കോടി രൂപ എസ്ബിഐയില്‍ നിന്നും ഹീര കണ്‍സ്ട്രക്ഷന്‍സ് വായ്പയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുമെന്ന വ്യവസ്ഥയിലായിരുന്നു വായ്പയെടുത്തത്. നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ചയം ഉള്‍പ്പെടെ ഈട് വച്ചിരുന്നു. തുടര്‍ന്ന് ഫ്‌ലാറ്റ് വിറ്റുപോയെങ്കിലും പിന്നീട് വായ്പ തിരിച്ചടച്ചിരുന്നില്ല. ഈ പരാതിയില്‍ നേരത്തെ കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇഡി റെയ്ഡ്.