ഇ.കെ.നാരായണൻ നമ്പ്യാർ നിര്യാതനായി

കണ്ണൂർ കാവുമ്പായി സമരസേനാനി ഇ.കെ.നാരായണൻ നമ്പ്യാർ നിര്യാതനായി.
99 വയസായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും മുന്നണിപ്പോരാളിയായിരുന്നു. കാവുമ്പായി സമരത്തോടനുബന്ധിച്ച് ഒട്ടേറെ കേസുകളിൽപ്പെട്ട ഇദ്ദേഹം കോഴിക്കോട്, കണ്ണൂർ, വെല്ലൂർ, സേലം ജയിലുകളിലായി ശിക്ഷയനുഭവിച്ചിരുന്നു.
മൃതദേഹം ഇന്ന് രാവിലെ മുതൽ കാവുമ്പായിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 2.30-ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ഇ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു