എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ബലാത്സംഗക്കേസിൽ പ്രതി ചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എൽദോസിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. പരാതിക്കാരിയായ യുവതിയെ എൽദോസ് കുന്നപ്പിള്ളി പല ഇടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിച്ചെന്നും, ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.
പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കി. എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാടാവും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സ്വീകരിക്കുക. ജാമ്യം ലഭിച്ചില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ പോലീസ് നിർബന്ധിതരാകും.