കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിനായി ശശി തരൂര്‍ എം.പി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂര്‍ മധുസൂദനന്‍ മിസ്ത്രിയ്ക്ക് മുമ്പിലാണ് പത്രിക സമര്‍പ്പിച്ചത്. തിരുവനന്തപുരം എം.പിയാണ് ശശിതരൂര്‍. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ക്ക് ശേഷം 125 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു മലയാളി എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.