പൂരാവേശത്തിനിടെ തൃശൂരിൽ ആന ഇടഞ്ഞു

തൃശൂര്‍: പൂരാവേശത്തിനിടെ തൃശൂരില്‍ ആന ഇടഞ്ഞു. ശ്രീമൂല സ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്.അല്‍പ്പ നേരം സംഭവം ആശങ്ക സൃഷ്ടിച്ചെങ്കിലും ആനയെ ഉടന്‍ തന്നെ തളയ്ക്കാന്‍ കഴിഞ്ഞു.
മച്ചാട് ധര്മന് എന്ന ആനയാണ് ഇടഞ്ഞത്ഇടഞ്ഞ ആന വലിയ പരാക്രമങ്ങള്‍ കാണിച്ചില്ല. പിന്നാലെ പാപ്പാന്മാര് കൂച്ചുവിലങ്ങിട്ട് ആനയെ തളയ്ക്കുകയായിരുന്നു.