തിരുനെൽവേലി: കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പോലീസ് വെടിവച്ചുകൊന്നു.
കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എണ്‍പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട മുരുകന്. മൂന്ന് മാസത്തിനിടെ തമിഴ്നാട് പോലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകണിത്
തമിഴ്നാട്ടില്‍ വീണ്ടും പോലീസിന്റെ എന്‍കൗണ്ടര്‍ കൊലപാതകം. തൂത്തുക്കുടി, പുതിയമ്ബത്തൂര്‍ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പോലീസ് വെടിവച്ചുകൊന്നു. തിരുനെല്‍വേലി ജില്ലയിലെ കലക്കാട് നങ്കുനേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പോലീസ് നീരാവി മുരുകനെ വെടിവച്ചുകൊന്നത്. പളനിയില്‍ നടന്ന ഒരു കവര്‍ച്ച കേസ് അന്വേഷിക്കാന്‍ തമിഴ്നാട് പോലീസിന്റെ പ്രത്യേക ദൗത്യസംഘം ദിണ്ടിഗലില്‍ നിന്ന് കലക്കാട് എത്തിയിരുന്നു. അതേസമയം, അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മൂര്‍ച്ചയുള്ള ആയുധവുമായി പ്രതി ആക്രമിച്ചുവെന്നും തുടര്‍ന്ന് വെടിവയ്ക്കേണ്ടിവന്നുവെന്നാണ് പോലീസ് പറയുന്നത്.