ഇന്‍ഡിഗോയെ വിലക്കിയത് ഞാന്‍; ആ വിലക്കിന്റെ കാലാവധി ഒരിക്കലും തീരില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്പനിയെ താനാണ് വിലക്കിയതെന്നും ആ വിലക്കിന്റെ കാലാവധി ഒരിക്കലും തീരില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ വിലക്ക് ഞായറാഴ്ച തീരുന്ന സാഹചര്യത്തിലാണ് ഇപിയുടെ പ്രതികരണം.
തിരുവനന്തപുരം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ജയരാജന്‍. മഹാസ്മരണകള്‍ നിലനിര്‍ത്തുന്ന പുണ്യ പുരുഷന്മാരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും കേന്ദ്രങ്ങളില്‍ സിപിഐഎം നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഇ പി ജയരാജനെതിരേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടപടിയെടുത്തിരുന്നു. ഇ പി ജയരാജന് മൂന്ന് ആഴ്ചത്തെ വിലക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *