ഇപി ജയരാജൻ എല്‍ഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്ത്

തിരുവനന്തപുരം :സി പി എം   സംസ്ഥാന സമിതിയിൽ ഇപി ജയരാജന്‍ പങ്കെടുക്കാതെ കണ്ണൂർക്ക്  പോയി . ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യുകയും  ,പുറത്താക്കാനായുള്ള  നിർണ്ണായക നീക്കം കമ്മിറ്റിയിൽ  നടക്കുമ്പോഴാണ്  ഇ പി യോഗത്തിൽ   പങ്കെടുക്കാതെ കാണൂരിലേക്ക് പോയത് ..രാജി വയ്ക്കാനുള്ള തീരുമാനം ഇ പി ജയരാജൻ പാർട്ടിയെ അറിയിച്ചിരുന്നു .

എല്ലാം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാജി സംബന്ധിച്ച് ചോദ്യത്തിന് ഇപിയുടെ പ്രതികരണം.ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *