കണ്ണൂര്‍: മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗണേഷിനു മന്ത്രിയാകുന്നതില്‍ ഒരു തടസ്സവും ഇല്ല. വിചാരണ നേരിടുന്നത് കൊണ്ട് ഗണേഷ് കുറ്റക്കാരന്‍ ആകുന്നില്ലെന്ന് ഇ പി ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവകേരള സദസ്സിന് മുന്‍പ് മന്ത്രിസഭാ പ്രവേശം വേണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
കേരളീയത്തിന് ചെലവായ തുകയുടെ പതിന്മടങ്ങ് വ്യാപാരമുണ്ടായി. ആ പണം കേരളം മുഴുവന്‍ ചലിക്കുകയാണ്. ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്നാണ് ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരുടെ സമരം. എല്ലാ പണവും ഒന്നിച്ച് കൊടുക്കാന്‍ കഴിയുമോ കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു. പിന്നില്‍ യുഡിഎഫും ബിജെപിയുമാണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.