തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെചൊല്ലി പാര്‍ട്ടിക്കകത്ത് അഭിപ്രായഭിന്നതയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്. പി ശശിക്ക്് ഒരു അയോഗ്യതയുമില്ല. അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുളള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഐക്യകണ്ഠമായാണ് സ്വീകരിച്ചതെന്നും ജയരാജന് പറഞ്ഞു. ഈ കാര്യത്തില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും ഇപി ജയരാജന് പറഞ്ഞു.
‘ഒരിക്കല്‍ പുറത്താക്കി എന്നത് കൊണ്ട് ആജീവനാന്തം വിലക്കേര്‍പ്പെടുത്തണമെന്നില്ല. എല്ലാ മനുഷ്യര്‍ക്ക് തെറ്റ് പറ്റും. തെറ്റ് പറ്റാത്തവരായി ആരുമില്ല, ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യവെ ചെറിയ പിശകുകളും സംഭവിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അച്ചടക്ക നടപടി ഒരാളെ നശിപ്പിക്കാനല്ല അത് തെറ്റ് തിരുത്താനുളള അവസരമാണെന്നും’ ജയരാജന് വ്യക്തമാക്കി.
മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കുകയാണെങ്കില്‍ അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.