കണ്ണൂര്‍: സംസ്ഥാനത്തിന് നാണക്കേടായ കണ്ണൂര്‍ സര്‍വ്വകലാശാല ആവര്‍ത്തന ചോദ്യപേപ്പര്‍ വിവാദത്തില്‍ പരീക്ഷ കണ്ട്രോളര് പിജെ വിന്‍സെന്റ് അവധിയിലേക്ക്. വിവാദമുണ്ടായപ്പോള്‍ തന്നെ ഇദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ് രാജിവെക്കാമെന്ന് അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് പി ജെ വിന്‍സെന്റ് നീണ്ട അവധിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
പഴയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വലിയ നാണക്കേടായി മാറിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് പരീക്ഷകളാണ് റദ്ദാക്കിയത്. സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പേപ്പര്‍, ബോട്ടണി കോംപ്ലിമെന്ററി പേപ്പര്‍, മലയാളം ബിരുദ പരീക്ഷയിലെ കോര്‍ പേപ്പര്‍ എന്നിവയിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്. ചോദ്യം തയ്യാറാക്കിയ അധ്യാപകര്‍ പഴയചോദ്യ പേപ്പര്‍ അതേപടി തയ്യാറാക്കി നല്‍കുകയായിരുന്നുവെന്ന് വിന്‍സെന്റ് വിശദീകരിച്ചു.സംഭവത്തില്‍ ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടി